Home Agriculture & Farming Livestock Smart Farming Farmland Marketplace Videos
Languages
🇮🇳 മലയാളം
നല്ല തന്തക്ക് പിറന്ന തൈകൾ ഉണ്ടാക്കുന്ന വിദ്യ
മലയാളം

നല്ല തന്തക്ക് പിറന്ന തൈകൾ ഉണ്ടാക്കുന്ന വിദ്യ

May 27, 2026 91 views
1 min read
ചെടികളിൽ വിജയകരമായി പതിവെക്കൽ (Layering) നടത്തുന്നതിനെക്കുറിച്ചുള്ള പൂർണ്ണമായ വിവരങ്ങളാണ് പങ്കുവെക്കുന്നത് . കൊല്ലം ജില്ലയിലെ അഞ്ചൽ കോട്ടക്കൽ കൃഷി ഫാമിലെ അസിസ്റ്റന്റ് വിനോദ് ആണ് ഈ പ്രക്രിയ വളരെ ലളിതമായി വിശദീകരിച്ചു തരുന്നത്

ചെടികളിൽ വിജയകരമായി പതിവെക്കൽ (Layering) നടത്തുന്നതിനെക്കുറിച്ചുള്ള പൂർണ്ണമായ വിവരങ്ങളാണ് പങ്കുവെക്കുന്നത് . കൊല്ലം ജില്ലയിലെ അഞ്ചൽ കോട്ടക്കൽ കൃഷി ഫാമിലെ അസിസ്റ്റന്റ് വിനോദ് ആണ് ഈ പ്രക്രിയ വളരെ ലളിതമായി വിശദീകരിച്ചു തരുന്നത്

പ്രധാന ഉള്ളടക്കം:

  1. ലെയറിങ്ങിന്റെ ഗുണങ്ങൾ: വിത്ത് മുളപ്പിച്ചുണ്ടാക്കുന്ന തൈകളെ അപേക്ഷിച്ച് ലെയർ ചെയ്തെടുക്കുന്ന ചെടികൾക്ക് മാതൃവൃക്ഷത്തിന്റെ 100% ഗുണങ്ങളും ലഭിക്കുന്നു . മാത്രമല്ല, ഇവ വളരെ വേഗത്തിൽ (ഏകദേശം 2 മുതൽ 3 വർഷത്തിനുള്ളിൽ) കായ്ച്ചു തുടങ്ങുകയും ചെയ്യും ഇവയ്ക്ക് ഉയരം കുറവായിരിക്കുമെന്നതിനാൽ മട്ടുപ്പാവിലും (Terrace) ചട്ടികളിലും എളുപ്പത്തിൽ വളർത്താം
  2. ചില പരിമിതികൾ: പതിവെച്ചുണ്ടാക്കുന്ന ചെടികൾക്ക് തായ്‌വേര് (Taproot) ഉണ്ടാകാറില്ല. അതിനാൽ ശക്തമായ കാറ്റിനെ പ്രതിരോധിക്കാനും വേനൽക്കാലത്തെ കഠിനമായ വരൾച്ചയെ അതിജീവിക്കാനും ഇവയ്ക്ക് ബുദ്ധിമുട്ടാണ് വേനൽക്കാലത്ത് ഇവയ്ക്ക് പ്രത്യേക നനവും ശ്രദ്ധയും നൽകേണ്ടതുണ്ട്
  3. തണ്ട് തിരഞ്ഞെടുക്കുമ്പോൾ: നല്ല കായ്ഫലം തരുന്നതും രോഗപ്രതിരോധശേഷിയുള്ളതുമായ ഒരു മാതൃവൃക്ഷം വേണം തിരഞ്ഞെടുക്കാൻ . ചെടിയിൽ നിറയെ കായ്കൾ നിൽക്കുന്ന സമയം ഒഴിവാക്കി, കായ്ഫലം എടുത്തു കഴിഞ്ഞ ശേഷം വേണം പതിവെക്കാൻ കുറഞ്ഞത് ഒരു പെൻസിലിന്റെ അത്രയെങ്കിലും കനമുള്ള (Brown നിറത്തിലുള്ള) ഉറപ്പുള്ള തണ്ടുകളാണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്, ഇളം തണ്ടുകൾ ഒഴിവാക്കണം
  4. ലെയറിങ് ചെയ്യുന്ന രീതി:
  5. തിരഞ്ഞെടുത്ത തണ്ടിന്റെ ഇലകളും കായ്കളും മാറ്റിയ ശേഷം ഏകദേശം രണ്ടര ഇഞ്ചോളം നീളത്തിൽ തൊലി മാത്രം തടിക്ക് കേടുപാടുകൾ വരാത്ത രീതിയിൽ ചെത്തി മാറ്റുക
  6. വേര് വേഗത്തിൽ വരാനായി ആ ഭാഗത്ത് ഹോർമോൺ പുരട്ടുക
  7. മുറിപ്പെടുത്തിയ ഭാഗത്തെ തൊലി വീണ്ടും വളർന്നു മൂടാതിരിക്കാൻ അവിടെ ഒരു ചണനൂൽ ചുറ്റുക
  8. ചകിരിപ്പൊടി, ചാണകപ്പൊടി, മണൽ, മണ്ണ് എന്നിവ ചേർത്ത മിശ്രിതം ഒരു പ്ലാസ്റ്റിക് കവറിലാക്കി ഈ ഭാഗത്തു വെച്ച് ഇരുവശവും നന്നായി മുറുക്കിക്കെട്ടുക മഴവെള്ളം അല്പം ഉള്ളിലേക്ക് ഇറങ്ങാൻ മുകൾഭാഗം ചെറുതായി ഓപ്പൺ ചെയ്തു വെക്കാവുന്നതാണ്
  9. തൈ മാറ്റിവെക്കൽ: ഏകദേശം 60 മുതൽ 80 ദിവസത്തിനുള്ളിൽ മഞ്ഞയോ ബ്രൗണോ നിറത്തിൽ വേരുകൾ പുറത്തേക്ക് കാണാം അതിനുശേഷം തണ്ട് ഒറ്റയടിക്ക് മുറിക്കാതെ, രണ്ടു ഘട്ടങ്ങളായി ചെറിയ മുറിവുകൾ ഉണ്ടാക്കി 15 ദിവസത്തെ ഇടവേളകളിൽ വേണം മാതൃവൃക്ഷത്തിൽ നിന്നും വേർപെടുത്താൻ, പിന്നീട് ഇവ കവറിലേക്ക് മാറ്റി തണലിൽ സൂക്ഷിച്ചു വേണം വളർത്തിയെടുക്കാൻ

അനുയോജ്യമായ ചെടികൾ: പേരയ്ക്ക, തായ്‌ലൻഡ് ചാമ്പ, ലവി ലവി, മാതളം, നാരകം എന്നിവയിലൊക്കെ ഈ രീതി വിജയകരമായി ചെയ്യാം എന്നാൽ മാവ്, പ്ലാവ് തുടങ്ങിയവയിൽ ലെയറിങ് പ്രായോഗികമല്ല, അവയ്ക്ക് ഗ്രാഫ്റ്റിങ് അല്ലെങ്കിൽ ബഡ്ഡിങ് ആണ് കൂടുതൽ അനുയോജ്യം