പഴവർഗ്ഗ കൃഷിയിൽ താല്പര്യമുള്ള മലയാളികൾക്കിടയിൽ റംബൂട്ടാനെ പോലെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട രണ്ട് ഫ്രൂട്ടുകളാണ് പുലാസാനും മാങ്കോസ്റ്റിനും. എന്നാൽ ഇവ വ്യാപാര അടിസ്ഥാനത്തിൽ (Commercial farming) കൃഷി ചെയ്യാൻ അനുയോജ്യമാണോ? ഇവയുടെ സവിശേഷതകളും കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളും താഴെ വിവരിക്കുന്നു.
1. പുലാസാൻ (Pulasan)
- പേരിനു പിന്നിലെ കഥ: റംബൂട്ടാൻ കുടുംബത്തിൽപ്പെട്ട തെക്കുകിഴക്കൻ ഏഷ്യൻ (മലേഷ്യൻ) പഴവർഗ്ഗമാണ് പുലാസാൻ. മലായ് ഭാഷയിലെ 'പുലാസ്' (Pulas) എന്ന വാക്കിൽ നിന്നാണ് ഈ പേരുണ്ടായത് തിരിച്ചു തുറക്കുക (Twist open) എന്നാണ് ഇതിന്റെ അർത്ഥം.
- റംബൂട്ടാനുമായുള്ള വ്യത്യാസം: റംബൂട്ടാന്റെ പുറംതോടിൽ നാരുപോലെയുള്ള മുടികളാണെങ്കിൽ, പുലാസാന്റെ പുറംതോടിൽ ചക്കയുടെ പുറം പോലെ ചെറിയ മുള്ളുകളാണ് കാണപ്പെടുന്നത്
വ്യാവസായിക കൃഷിക്ക് പുലാസാൻ നിർദ്ദേശിക്കാത്തത് എന്തുകൊണ്ട്?
- പേട്ടുകായികൾ (Flat Fruits): പുലാസാനിൽ സ്വാഭാവികമായി പേട്ടുകായികൾ അഥവാ ഉള്ളിൽ മാംസളഭാഗവും വിത്തുമില്ലാത്ത കായ്കൾ വരാനുള്ള സാധ്യത കൂടുതലാണ് . മികച്ച പോഷകപരിപാലനം നടത്തിയാൽ പോലും ഇത് പൂർണ്ണമായി ഒഴിവാക്കാൻ സാധിക്കില്ല
- രുചിയും മന്ദതയും: തനി മധുരമുള്ള പഴമാണിത് . റംബൂട്ടാനിലെ (ഉദാഹരണത്തിന് N18) പോലെ മധുരവും പുളിയും തമ്മിലുള്ള കൃത്യമായ സന്തുലനം (Sugar-acid balance) ഇതിലില്ല . അതിനാൽ നാലോ അഞ്ചോ പഴം കഴിക്കുമ്പോൾ തന്നെ കഴിക്കുന്നയാൾക്ക് മടുപ്പ് അനുഭവപ്പെടാം
- സൂക്ഷിപ്പുകാലം (Shelf life): പുലാസാൻ കൂടുതൽ ജ്യൂസിയായതിനാൽ പെട്ടെന്ന് കേടാകാനുള്ള സാധ്യത കൂടുതലാണ്
- നിർദ്ദേശം: പുലാസാൻ കൊമേർഷ്യൽ പ്ലാന്റേഷൻ ആയി ചെയ്യുന്നതിനേക്കാൾ വീട്ടാവശ്യങ്ങൾക്ക് (Home garden) വളർത്തുന്നതാണ് കൂടുതൽ അനുയോജ്യം
2. മാങ്കോസ്റ്റിൻ (Mangosteen)
- പഴങ്ങളുടെ രാജ്ഞി: തെക്കുകിഴക്കൻ ഏഷ്യയിൽ 'ക്വീൻ ഓഫ് ഫ്രൂട്ട്സ്' (Queen of Fruits) എന്നറിയപ്പെടുന്ന മാങ്കോസ്റ്റിന് വിപണിയിൽ വൻ ഡിമാൻഡുണ്ട്
- കൃഷി അനുയോജ്യത: വീട്ടാവശ്യത്തിനും വ്യാവസായിക അടിസ്ഥാനത്തിലും ഒരുപോലെ കൃഷി ചെയ്യാൻ അനുയോജ്യമായ പഴവർഗ്ഗമാണിത്
കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- ആൺ-പെൺ വ്യത്യാസമില്ല: റംബൂട്ടാനിൽ ചില മരങ്ങൾ കായ്ക്കാതിരിക്കാറുണ്ടെങ്കിലും മാങ്കോസ്റ്റിനിൽ ആൺ-പെൺ വ്യത്യാസങ്ങളില്ല. വിത്തുപാകി മുളപ്പിക്കുന്ന എല്ലാ തൈകളും കായ്ക്കും
- കായ്ക്കാനെടുക്കുന്ന സമയം: വിത്ത് മുളപ്പിച്ചു വളർത്തുന്ന തൈകൾ സാധാരണയായി 8 വർഷത്തോളമെടുത്താണ് കായ്ക്കുക എന്നാൽ നഴ്‌സറിയിൽ നിന്ന് 4-5 വർഷം പ്രായമുള്ള തൈകൾ വാങ്ങി നടുകയാണെങ്കിൽ 3-4 വർഷത്തിനുള്ളിൽ ഫലം ലഭിക്കും
- ഗ്രാഫ്റ്റിംഗും ബഡിംഗും: മാങ്കോസ്റ്റിനിൽ ബഡിംഗ് സാധ്യമല്ല. ഗ്രാഫ്റ്റിംഗ് ചെയ്യാമെങ്കിലും വിജയശതമാനവും വളർച്ചയും വളരെ കുറവാണ് അതിനാൽ സീഡ്‌ലിംഗ്സ് (Seedlings) അഥവാ വിത്തുതൈകൾ തന്നെയാണ് ഏറ്റവും മികച്ചത്
- വിത്ത് തിരഞ്ഞെടുപ്പ്: 50 വർഷത്തിന് മുകളിൽ പ്രായമുള്ള മാങ്കോസ്റ്റിൻ മരങ്ങളിൽ നിന്ന് ശേഖരിക്കുന്ന വിത്തുകളാണ് തൈകൾ ഉണ്ടാക്കാൻ ഏറ്റവും അനുയോജ്യം
- പഴത്തിന്റെ പ്രത്യേകത: കുടംപുളി പോലെ അല്ലികളായാണ് മാങ്കോസ്റ്റിന്റെ ഉള്ളിൽ പഴം കാണപ്പെടുന്നത്. പഴത്തിന് പുറകിലെ ദളങ്ങളുടെ (Petals) എണ്ണത്തിന് തുല്യമായിരിക്കും ഉള്ളിലെ അല്ലികളുടെ എണ്ണവും. ഇതിൽ വലിപ്പം കൂടിയ അല്ലിയിൽ മാത്രമായിരിക്കും സാധാരണ വിത്ത് (Seed) ഉണ്ടാകുക
വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്കുചെയ്യുക https://youtu.be/7yEl6lCNUFc