Home Agriculture & Farming Livestock Smart Farming Farmland Marketplace Videos
Languages
🇮🇳 മലയാളം
തേൻ വാങ്ങുമ്പോൾ തേനാണെന്ന് ഉറപ്പുവരുത്തണം
മലയാളം

തേൻ വാങ്ങുമ്പോൾ തേനാണെന്ന് ഉറപ്പുവരുത്തണം

July 27, 2026 339 views
1 min read
തേൻ കഴിക്കുന്നതുകൊണ്ട് ഒരുതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാറില്ല പ്രമേഹരോഗികൾക്കുവരെ കഴിക്കാമെന്നാണ് 30 വർഷത്തിലേറെയായി ഈ രംഗത്ത് പ്രവർത്തിക്കുന്ന സത്യദാസ് പറയുന്നത് കൂടാതെ ശുദ്ധമായ തേൻ തിരിച്ചറിയാനുള്ള മാർഗങ്ങളും പരിചയപ്പെടുത്തുന്നു

ശുദ്ധമായ തേൻ എങ്ങനെ തിരിച്ചറിയാം? പ്രമേഹരോഗികൾക്ക് തേൻ കഴിക്കാമോ?

30-35 വർഷത്തിലേറെയായി തേനീച്ച വളർത്തലിലും തേൻ ഉൽപ്പാദന രംഗത്തും പ്രവർത്തിക്കുന്ന ഒരു വിദഗ്ദ്ധന്റെ അനുഭവങ്ങളും അറിവുകളുമാണ് ഈ വീഡിയോയിലൂടെ പങ്കുവെക്കുന്നത്വിപണിയിൽ മായം ചേർത്ത തേൻ വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ, ശുദ്ധമായ തേൻ എങ്ങനെ തിരിച്ചറിയാമെന്നും തേൻ കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു.

1. പ്രമേഹരോഗികൾക്ക് തേൻ കഴിക്കാമോ?

  1. പഞ്ചസാരയും തേനും തമ്മിലുള്ള വ്യത്യാസം: സാധാരണ പഞ്ചസാരയിൽ 'സൂക്രോസ്' (Sucrose) അടങ്ങിയിരിക്കുമ്പോൾ തേനിൽ പ്രധാനമായും 'ഫ്രക്ടോസ്' (Fructose) ആണ് അടങ്ങിയിരിക്കുന്നത്
  2. പരിമിതമായ ഉപയോഗം: പ്രമേഹരോഗികൾ പഞ്ചസാര പൂർണ്ണമായും ഒഴിവാക്കണമെങ്കിലും, ചായയിലോ ദോശയിലോ മധുരത്തിനായി ഒരു ചെറിയ സ്പൂൺ ശുദ്ധമായ തേൻ ഉപയോഗിക്കുന്നത് ദോഷകരമല്ല എന്നാൽ അമിതമായി കഴിക്കുന്നത് ഒഴിവാക്കണം

2. തേനിന്റെ ആരോഗ്യഗുണങ്ങൾ

  1. ഉദരരോഗങ്ങൾക്ക് ആശ്വാസം: സ്ഥിരമായി ശുദ്ധമായ തേൻ ഉപയോഗിക്കുന്നത് ഗ്യാസ്, കുടൽപുണ്ണ് തുടങ്ങിയ ഉദരസംബന്ധമായ അസുഖങ്ങൾ തടയാൻ സഹായിക്കും
  2. കാട്ടുതേനിന്റെ ഗുണം (Forest Honey): കാട്ടിലെ വിവിധ ഔഷധസസ്യങ്ങളുടെ പൂക്കളിൽ നിന്ന് ശേഖരിക്കുന്നതിനാൽ കാട്ടുതേനിന് ചെറുതേൻ പോലെ തന്നെ വളരെ ഉയർന്ന ഔഷധഗുണമുണ്ട്
  3. സൂക്ഷിപ്പുകാലം: ഈർപ്പവും പുളിപ്പും കൃത്യമായി നീക്കംചെയ്ത് പ്രോസസ്സ് ചെയ്ത ശുദ്ധമായ തേൻ ഫ്രിഡ്ജിൽ വെക്കാതെ തന്നെ കാലങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം

3. ശുദ്ധമായ തേൻ തിരിച്ചറിയാനുള്ള 3 ലളിതമായ വഴികൾ

വീട്ടിൽ വെച്ചുതന്നെ തേനിന്റെ ലാളിത്യവും ശുദ്ധിയും പരിശോധിക്കാൻ കഴിയും:

  1. തീപ്പെട്ടി കൊള്ളി പരീക്ഷണം (Matchstick Test): ഒരു തീപ്പെട്ടി കൊള്ളി തേനിൽ മുക്കിയ ശേഷം കത്തിച്ചുനോക്കുക . തേനിൽ വെള്ളത്തിന്റെ അംശമില്ലെങ്കിൽ കൊള്ളി പെട്ടെന്ന് തന്നെ കത്തും ക്ഷണം (Paper Test): ഒരു വെള്ള പേപ്പറിന് മുകളിലേക്ക് അല്പം തേൻ ഒഴിക്കുക ശുദ്ധമായ തേനാണെങ്കിൽ ചേമ്പിലയിൽ വെള്ളം നൽക്കുന്നതുപോലെ പേപ്പർ നനയാതെ മുകളിൽ തന്നെ നിൽക്കും

വെള്ളത്തിലെ പരീക്ഷണം (Water Test): ഒരു ഗ്ലാസ് വെള്ളത്തിലേക്ക് തേൻ നൂലുപോലെ ഒഴിച്ചു കൊടുക്കുക മായമില്ലാത്ത തേനാണെങ്കിൽ അത് വെള്ളത്തിൽ കലങ്ങാതെ ഒരു പാളിയായി അ അടിത്തട്ടിൽ പോയിടിയും

വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്കുചെയ്യുക https://youtu.be/QNEzpbHKDyQ