എൻ.എ (N18) റമ്പൂട്ടാൻ വെറൈറ്റി: കേരളത്തിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളതും വാണിജ്യ കൃഷിക്ക് ഏറ്റവും അനുയോജ്യമായതുമായ ഇനമാണ് എൻ.എ (N18) റമ്പൂട്ടാൻ. വിദേശത്തുനിന്നും കണ്ടെത്തി ഈ ഇനം കേരളത്തിൽ ആദ്യമായി അവതരിപ്പിച്ചത് ഹോം ഗ്രൗൺ ആണ്. ഇതിൻ്റെ ട്രേഡ്മാർക്കും അവർക്കുണ്ട്.
എൻ.എ വെറൈറ്റിയുടെ പ്രത്യേകതകൾ:
- നല്ല വലിപ്പവും ചുവപ്പ് നിറവുമുള്ള പഴങ്ങൾ.
- കുരുവിൽ നിന്നും ഫ്ലെഷ് (പഴം) വളരെ എളുപ്പത്തിൽ വേർപെടുത്താൻ സാധിക്കും .
- ചെറിയ കുരുവും കൂടുതൽ കഴിക്കാനുള്ള ഭാഗവും അടങ്ങിയിരിക്കുന്നു.
- പഴുത്ത ശേഷം രണ്ട് ആഴ്ചയോളം കേടുപാടുകൾ കൂടാതെ മരത്തിൽ തന്നെ നിർത്തി നിർത്താം. ഇത് മാർക്കറ്റിംഗിന് വലിയ സഹായമാണ്
മറ്റ് വെറൈറ്റികൾ: ഹോം ഗ്രൗൺ പത്തിലധികം റമ്പൂട്ടാൻ വെറൈറ്റികൾ വിതരണം ചെയ്യുന്നുണ്ട്. ഇ 35 (E35 - ഏറ്റവും മധുരമുള്ളത്, പക്ഷേ സൂക്ഷിപ്പ് കാലം കുറവ്), സ്കൂൾ ബോയ്, റോൺ ഗ്രിയാൻ, സീസർ, മഹാർലിക, മാൽവാന സ്പെഷ്യൽ എന്നിവ ഇതിൽ ചിലതാണ്
റമ്പൂട്ടാൻ കൃഷി ചെയ്യാൻ പാടില്ലാത്ത സ്ഥലങ്ങൾ: ഉപ്പുരസമുള്ള മണ്ണുള്ള തീരപ്രദേശങ്ങൾ (ഉദാഹരണത്തിന് ആലപ്പുഴയുടെ ചില ഭാഗങ്ങൾ), സമുദ്രനിരപ്പിൽ നിന്ന് 2500 അടിക്ക് മുകളിൽ ഉയരമുള്ള സ്ഥലങ്ങൾ (മൂന്നാർ പോലുള്ള ഹൈറേഞ്ചുകൾ), വെള്ളം കെട്ടിക്കിടക്കുന്ന പാടശേഖരങ്ങൾ എന്നിവ റമ്പൂട്ടാൻ കൃഷിക്ക് അനുയോജ്യമല്ല
വാണിജ്യ സാധ്യതകൾ: ഇന്ത്യയിലാകെ ഉൽപ്പാദിപ്പിക്കപ്പെടുന്ന റമ്പൂട്ടാൻ്റെ 70-80 ശതമാനവും കേരളത്തിലാണ്. തമിഴ്നാട് പോലുള്ള അയൽസംസ്ഥാനങ്ങളിൽ ഇതിനുള്ള കാലാവസ്ഥയില്ല. അതുകൊണ്ട് തന്നെ ദക്ഷിണേന്ത്യയിലാകെ വിതരണം ചെയ്യാനുള്ള വലിയൊരു വിപണി സാധ്യത കേരളത്തിലെ കർഷകർക്കുണ്ട് ശാസ്ത്രീയമായ രീതിയിൽ കൃഷി ചെയ്താൽ മികച്ച വരുമാനം നേടാൻ സാധിക്കും.
തൈകളുടെ ലഭ്യത: ഹോം ഗ്രൗണിന് കാഞ്ഞരപ്പള്ളി, അടിമാലി, കല്ലാർ, പാമ്പനാർ, തിരുവല്ല, വാഴക്കുളം എന്നിവിടങ്ങളിൽ സ്വന്തമായി ഔട്ട്ലെറ്റുകളുണ്ട്. കൂടാതെ കേരളത്തിലുടനീളമുള്ള നഴ്സറി ശൃംഖലകൾ വഴിയും ഇവരുടെ ഗുണമേന്മയുള്ള ബഡ്ഡ് തൈകൾ ലഭ്യമാണ്